Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trustee Board

America

ജോ​യി ചാ​ക്ക​പ്പ​ൻ ഫൊ​ക്കാ​ന ട്ര​സ്റ്റി ബോ​ർ​ഡി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ന്യൂ​ജ​ഴ്‌​സി: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ നി​റ​സാ​ന്നി​ധ്യം ഫൊ​ക്കാ​ന ട്ര​ഷ​റു​മാ​യ ജോ​യി ചാ​ക്ക​പ്പ​ൻ ഫൊ​ക്കാ​ന ട്ര​സ്റ്റി ബോ​ർ​ഡി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.

ഫൊ​ക്കാ​ന​യു​ടെ ഇ​പ്പോ​ഴ​ത്തെ ട്ര​ഷ​റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജോ​യി ച​ക്ക​പ്പ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​നാ​യും പ്ര​വ​ർ​ത്തി​ച്ച വ്യ​ക്തി​യാ​ണ്.

നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ച ചാ​ക്ക​പ്പ​ൻ 2018ല്‍ ​ഫി​ലാ​ഡ​ല്‍​ഫി​യ​യി​ല്‍ ന​ട​ന്ന ഫൊ​ക്കാ​ന​യു​ടെ 18-ാമ​ത് അ​ന്താ​രാ​ഷ്ട്ര ക​ണ്‍​വ​ന്‍​ഷ​ന്‍റെ ബാ​ങ്ക്വ​റ്റ് ആ​ന്‍​ഡ് ക​ള്‍​ച്ച​റ​ല്‍ പ്രോ​ഗ്രാം ക​മ്മി​റ്റി കോ​ര്‍​ഡി​നേ​റ്റ​റു​മാ​യി​രു​ന്നു.

തൃ​ശൂ​ര്‍ കൊ​ര​ട്ടി സ്വ​ദേ​ശി​യാ​യ വ​ള​പ്പി​ല്‍ പ​രേ​ത​രാ​യ ചാ​ക്ക​പ്പ​ന്‍ മ​റി​യം ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ജോ​യി 1983ല്‍ ​ന്യൂ​ജ​ഴ്‌​സി​യി​ല്‍ കു​ടി​യേ​റി. പി​ന്നീ​ട് അ​മേ​രി​ക്ക​യി​ല്‍ ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സി​ല്‍ ഉ​പ​രി​പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ അ​ദ്ദേ​ഹം ഫൈ​സ​ര്‍​വ് ക​മ്പ​നി​യി​ല്‍ ഐ​ടി വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ അ​ന​ലി​സ്റ്റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

ജോ​യി ചാ​ക്ക​പ്പ​ന്‍ ന്യൂ​ജ​ഴ്‌​സി​യി​ലെ പ്ര​മു​ഖ സാ​മൂ​ഹ്യ​സം​ഘ​ട​ന​യാ​യ കേ​ര​ള ക​ള്‍​ച്ച​റ​ല്‍ ഫോ​റ​ത്തി​ലൂ​ടെ​യാ​ണ് (കെ​സി​എ​ഫ്) സാ​മൂ​ഹ്യ​രം​ഗ​ത്ത് ക​ട​ന്നു​വ​ന്ന​ത്. 25 വ​ര്‍​ഷം മു​മ്പ് കെ​സി​എ​ഫി​ല്‍ എ​ത്തി​യ ചാ​ക്ക​പ്പ​ന്‍ പ്ര​സി​ഡ​ന്‍റാ​യി ര​ണ്ടു ത​വ​ണ​യും(​നാ​ല് വ​ര്‍​ഷം) സെ​ക്ര​ട്ട​റി​യാ​യി ഒ​രു ത​വ​ണ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

കെ​സി​എ​ഫി​ന്‍റെ ട്ര​സ്റ്റി ബോ​ര്‍​ഡ് മെ​മ്പ​റാ​യും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​മ്പ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ബ​ര്‍​ഗ​ന്‍​ഫീ​ല്‍​ഡി​ലെ ക​ലാ​സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യ നാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ സ്ഥാ​പ​ക​രി​ലൊ​രാ​ളാ​യ ചാ​ക്ക​പ്പ​ൻ ബോ​ര്‍​ഡ് അം​ഗ​മാ​ണ്.

ന്യൂ​ജ​ഴ്‌​സി സെ​ന്‍റ് ജോ​ര്‍​ജ് സീ​റോ​മ​ല​ബാ​ര്‍ പ​ള്ളി​യു​ടെ ആ​രം​ഭം മു​ത​ൽ ട്ര​സ്റ്റി​യാ​യും സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ര്‍​ത്തി​ച്ച ചാ​ക്ക​പ്പ​ന്‍ നാ​ലു ത​വ​ണ ട്ര​സ്റ്റി​യാ​യും(​എ​ട്ട് വ​ര്‍​ഷം) ഒ​രു ത​വ​ണ സെ​ക്ര​ട്ട​റി, ക​മ്മ​റ്റി അം​ഗം എ​ന്നീ പ​ദ​വി​ക​ളും വ​ഹി​ച്ചി​രു​ന്നു.

ഇ​പ്പോ​ള്‍ എ​സ്എം​സി​സി​യു​ടെ പാ​രി​ഷ് പ്ര​സി​ഡ​ന്‍റാ​ണ്. 2003ല്‍ ​ന്യൂ​ജ​ഴ്‌​സി​ല്‍ ഏ​റെ വി​ജ​യ​ക​ര​മാ​യി ന​ട​ന്ന സീ​റോ​മ​ല​ബാ​ര്‍ നാ​ഷ്ണ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ചാ​ക്ക​പ്പ​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ മി​ക​ച്ച രീ​തി​യി​ല്‍ ന​ട​ത്തി ഏ​വ​രു​ടെ​യും പ്ര​ശം​സ നേ​ടി​യ വ്യ​ക്തി​യാ​ണ്.

നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ളും അ​വാ​ർ​ഡു​ക​ളും നേ​ടി​യി​ട്ടു​ള്ള ജോ​യി ചാ​ക്ക​പ്പ​ൻ 2023ൽ ​ബെ​ർ​ഗ​ൻ കൗ​ണ്ടി ക​മ്മ്യൂ​ണി​റ്റി സ​ർ​വീ​സ് അ​വാ​ർ​ഡും നേ​ടു​ക​യു​ണ്ടാ​യി.

ഭാ​ര്യ വ​ത്സ​മ്മ ജോ​യി​യോ​ടൊ​പ്പം ന്യൂ​ജ​ഴ്സി​യി​ലെ ബെ​ർ​ഗ​ൻ കൗ​ണ്ടി​യി​ൽ ആ​ണ് താ​മ​സം. മ​ക്ക​ൾ നീ​ന ജോ​യി, ന​വീ​ൻ ജോ​യി.

Latest News

Corehub Up